കൊടുമുണ്ട മുത്തശ്ശിയാർക്കാവ് ക്ഷേത്രം.
പാലക്കാട് ജില്ലയിൽ നെടുങ്ങനാട് പ്രദേശത്തെ പ്രധാന ക്ഷേത്രമാണ് മുത്തശ്ശിയാർക്കാവ്.പണ്ട് കാലത്തെ നാട്ടുരാജ്യമായിരുന്ന നെടുങ്ങനാട് പിന്നീട് വള്ളുവനാടിനൊപ്പം കൂട്ടിച്ചേർത്തു. നിലവിൽ പട്ടാമ്പിക്കടുത്ത് കൊടുമുണ്ട എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത് . ദുർഗ ദേവിയെ 'മുത്തശ്ശി' രൂപത്തിൽ ആണ് ഇവിടെ ആരാധിക്കുന്നത്. പഴയ രണ്ട് നായർ കുടുംബങ്ങളുടെ പോരാട്ടത്തിന്റ അന്ത്യത്തിൽ അവരെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭഗവതി മുത്തശ്ശി രൂപത്തിൽ വന്നു എന്നാണ് ഐതിഹ്യം.യുദ്ധം അവസാനിപ്പിച്ച ശേഷം ഇരുകുടുംബങ്ങളും അതത് പ്രദേശത്ത് ഭഗവതിയെ മുത്തശ്ശി രൂപത്തിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തെക്ക് ,വടക്ക് മുത്തശ്ശിയാർകാവുകൾ ഉണ്ടായത്.