പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

കെ പി മണി

പ്രസിഡൻ്റ്

ഷംല കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നൂറ കബീർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം കെ ഷഹർബ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമീറ മുസ്തഫ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേന്ദ്രൻ പി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുതുതല ഗ്രാമപഞ്ചായത്ത് . തെക്കുഭാഗം ഭാരതപുഴയോട് ചേര്‍ന്ന് കിടക്കുന്നതും മറ്റ് ഭാഗങ്ങള്‍ പരുതൂര്‍,കൊപ്പം പഞ്ചായത്തും പട്ടാമ്പി നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്നു. 19.95 ചതുരശ്ര കിലോമീറ്റർ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശത്ത് ഭൂരിഭാഗവും നെല്‍കൃഷിയും,നേന്ത്രവാഴ,തെങ്ങ്,റബ്ബര്‍ കൃഷികളാല്‍ ചുറ്റ പെട്ടുകിടക്കുന്നു.പട്ടാമ്പി നഗരത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ആധുനിക സൗകര്യങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവക്ക് വളരെ പങ്ക് വഹിക്കുന്നു,

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുതുതല ഗ്രാമപഞ്ചായത്ത് . മുതുതല ഗ്രാമപഞ്ചായത്തിന് 19.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൊപ്പം , തിരുവേഗപ്പുറപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പരതൂർ പഞ്ചായത്തും തെക്കുഭാഗത്ത് ഭാരതപ്പുഴയും കിഴക്കുഭാഗത്ത് പട്ടാമ്പി നഗരസഭയുമാണ്.പട്ടാമ്പി നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് മുതുതല. അതിനാൽ തന്നെ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. മുതുതലയും കൊടുമുണ്ടയുമാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. കൊടുമുണ്ട, പെരുമുടിയൂർ, കൊഴിക്കോട്ടിരി, മുതുതല എന്നീ ദേശങ്ങൾ ചേർന്നതാണ് മുതുതല പഞ്ചായത്ത്‌.17 വാർഡുകൾ ഉണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും പഞ്ചായത്തിൽ ഉണ്ട്.

കൂടുതൽ വായിക്കുക