ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുതുതല ഗ്രാമപഞ്ചായത്ത് . മുതുതല ഗ്രാമപഞ്ചായത്തിന് 19.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൊപ്പം , തിരുവേഗപ്പുറപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പരതൂർ പഞ്ചായത്തും തെക്കുഭാഗത്ത് ഭാരതപ്പുഴയും കിഴക്കുഭാഗത്ത് പട്ടാമ്പി നഗരസഭയുമാണ്.പട്ടാമ്പി നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് മുതുതല. അതിനാൽ തന്നെ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. മുതുതലയും കൊടുമുണ്ടയുമാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. കൊടുമുണ്ട, പെരുമുടിയൂർ, കൊഴിക്കോട്ടിരി, മുതുതല എന്നീ ദേശങ്ങൾ ചേർന്നതാണ് മുതുതല പഞ്ചായത്ത്.17 വാർഡുകൾ ഉണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും പഞ്ചായത്തിൽ ഉണ്ട്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 22, 2026
ബാലസഭ
മുതുതല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ ബാലസഭ വേനൽ അവധി ക്യാമ്പ് - ഫെസ്റ്റിവ ഡേ -1 തുടക്കമിട്ടു.. പഞ്ചായത്ത് പ്രസിഡന്റ് കെ എം മണി അവർകൾ ഉൽഘാടനം നിർവഹിച്ചു.. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു കെ ടി അധ്യക്ഷയായി.. സിഡി എസ് വൈസ് ചെയർപേഴ്സൺ ജ്യോതി സ്വാഗതം പറഞ്ഞു.. വാർഡ് മെമ്പർ മാരായ ആരോഗ്യം,...
കൂടുതൽ വായിക്കുക