സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ നിർബന്ധമായും 2026 ഒക്ടോബർ 31 തീയതിക്കകം മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുതുതല ഗ്രാമപഞ്ചായത്ത് . തെക്കുഭാഗം ഭാരതപുഴയോട് ചേര്‍ന്ന് കിടക്കുന്നതും മറ്റ് ഭാഗങ്ങള്‍ പരുതൂര്‍,കൊപ്പം പഞ്ചായത്തും പട്ടാമ്പി നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്നു. 19.95 ചതുരശ്ര കിലോമീറ്റർ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശത്ത് ഭൂരിഭാഗവും നെല്‍കൃഷിയും,നേന്ത്രവാഴ,തെങ്ങ്,റബ്ബര്‍ കൃഷികളാല്‍ ചുറ്റ പെട്ടുകിടക്കുന്നു.പട്ടാമ്പി നഗരത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ആധുനിക സൗകര്യങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവക്ക് വളരെ പങ്ക് വഹിക്കുന്നു,